പക്ഷികളുടെ അരുംകൊല; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി
കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും നിർദ്ദേശം

തിരുവനന്തപുരം: മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോഴാണ് പക്ഷികൾ അരുംകൊല ചെയ്യപ്പെട്ടത്. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് എൻ്ച്ച്എഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം.