കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
അപകടത്തിൽ പെട്ടത് പന്തലായനി സ്വദേശി

കൊയിലാണ്ടി: ട്രെയിനിടിച്ച് പന്തലായനി സ്വദേശിയായ വിദ്യാർത്ഥിക്ക് പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ മുമ്പ് റെയിൽവേ ഗേറ്റ് ഉണ്ടായിരുന്ന സ്ഥാനത്താണ് അപകടം നടന്നത്. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു അപകടം.
സുഹൃത്തിനൊപ്പം പാളത്തിലൂടെ നടന്നു വരുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാർഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിന് വേഗത കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.