headerlogo
recents

ലൈംഗീക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് സ്റ്റേ

കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി

 ലൈംഗീക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് സ്റ്റേ
avatar image

NDR News

24 Aug 2022 02:01 PM

കൊച്ചി: ലൈംഗീക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെക്ഷന്‍സ് കോടതി നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

      സിവിക് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലാണ് കോഴിക്കോട് സെക്ഷന്‍സ് കോടതി മുൻകൂർ അനുവദിച്ചത്. ഉത്തരവിലെ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. അപ്പീൽ പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കിയത്.

NDR News
24 Aug 2022 02:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents