headerlogo
recents

കെ.എസ്.ആർ.ടി.സി. ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

തൊട്ടുമുന്നിലുള്ള കാറിലിടിച്ച് ബൈക്ക് കെ.എസ്.ആർ.ടി.സി. ബസ്സിനടിയിൽ പെടുകയായിരുന്നു

 കെ.എസ്.ആർ.ടി.സി. ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
avatar image

NDR News

22 Aug 2022 09:34 AM

കൊടുവള്ളി: കെ.എസ്.ആർ.ടി.സി. ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിർ (25) ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.

      ദേശീയപാതയിൽ കൊടുവള്ളി ബസ് സ്റ്റാൻഡിനുമുന്നിലാണ് അപകടമുണ്ടായത്. ജാബിർ സഞ്ചരിച്ച ബൈക്ക് തൊട്ടുമുന്നിലുള്ള കാറിന്റെ പിന്നിലിടിച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ മുന്നിലെ ചക്രത്തിനുസമീപംവരെ എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

            ഓടിക്കൂടിയവർ ഏറെ പണിപ്പെട്ടാണ് ബസ്സിനടിയിൽ നിന്ന് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റ ജാബിറിനെ ഓമശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

NDR News
22 Aug 2022 09:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents