മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്ന് തൊഴിലാളി മരിച്ചു
ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്
കോഴിക്കോട്: മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്കത്തിന്റെ’ ഇലക്ട്രിക്ക് ജോലി പുരോഗമിക്കുവെയാണ് അപകടമുണ്ടായത്.
ഫൈബർ മേൽക്കൂരയിൽ അറ്റകുറ്റപ്പണിക്കായി കയറിയപ്പോൾ സീലിങ് തകർന്ന് ഇയാൾ താഴെ വീഴുകയായിരുന്നു. ഉടനെ ബാബുരാജിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.