headerlogo
recents

കുതിരവട്ടം; സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ നിയമനങ്ങൾ - മന്ത്രി വീണാ ജോർജ്

20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ പുതുതായി സൃഷ്ടിച്ചു

 കുതിരവട്ടം; സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ നിയമനങ്ങൾ - മന്ത്രി വീണാ ജോർജ്
avatar image

NDR News

19 Aug 2022 11:05 AM

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി 20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചു. പുതിയ തസ്തികകളിൽ നിയമനം നടത്തുന്നതോടെ സുരക്ഷ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും മന്ത്രി പറഞ്ഞു.

       കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് നിരവധി അന്തേവാസികൾ ഇവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കഴിഞ്ഞദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചാടിപ്പോയിരുന്നു.

        സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. കുതിരവട്ടത്തെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് കമ്മീഷൻ്റെ പ്രാഥമിക വിലയിരുത്തൽ. 

NDR News
19 Aug 2022 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents