ആസാദി കാ അമൃത് മഹോത്സവ് - വിപുലമായ ആഘോഷ പരിപാടികളോടെ കോഴിക്കോട് ജില്ല ഭരണകൂടം
മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ദേശീയ പതാക ഉയർത്തും

കോഴിക്കോട്: ഭാരതം സ്വതന്ത്ര്യമായതിന്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിൽ രാജ്യം മുഴുവൻ വിപുലമായ ആഘോഷ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വതന്ത്രദിനാഘോഷ പരിപാടികളും സെറിമോണിയൽ പരേഡും വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടക്കും.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ചടങ്ങിൽ സ്വതന്ത്ര സമര സേനാനി കെ. കേളപ്പന്റെ കുടുംബാംഗങ്ങളെ ആദരിക്കും. പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കുന്ന കലാ സാംസ്കാരിക പരിപാടികളും നടത്തുന്നതാണ്.