കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
![കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു](imglocation/upload/images/2022/Aug/2022-08-10/1660136627.webp)
തിരുവള്ളൂർ :തിരുവള്ളൂർ പഞ്ചായത്തിലെ കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്കിൽ സഞ്ചരിച്ച യുവാവ് രക്ഷപ്പെട്ടു. മൂന്നര മണിയോടെയാണ് സംഭവം. ബൈക്ക് യാത്രികനായ കന്നിനട കളരിപ്പറമ്പത്ത് അറഫാത്ത് ആണ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.
ബൈക്കിന് പിന്നാലെ വന്ന കാറിലുള്ളവരാണ് തീ പടർന്ന് പിടിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ പിന്നാലെ ചെന്ന് വിവരം അറിയിച്ചപ്പോൾ ഉടൻ ചാടിയതിനാൽ രക്ഷപ്പെടു കയായിരുന്നു. ടാങ്കിൽ നിന്ന് പെട്രോൾ ചോർന്ന് തീ പടർന്നതാണെന്ന് കരുതുന്നു.