headerlogo
recents

മുക്കത്ത് കെ.എസ്.ഇബിയുടെ പേരിൽ തട്ടിപ്പ്; 3500 രൂപ കവർന്നു

വൈദ്യുതി ബിൽ അടചില്ലെന്ന വ്യാജേനയാണ് വീട്ടമ്മയിൽ നിന്നും പണം കവർന്നത്

 മുക്കത്ത് കെ.എസ്.ഇബിയുടെ പേരിൽ തട്ടിപ്പ്; 3500 രൂപ കവർന്നു
avatar image

NDR News

10 Aug 2022 08:36 AM

കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന വ്യാജേന തട്ടിപ്പ് സംഘം കവർന്നത് 3,500 രൂപ. വീട്ടമ്മയുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം കവർന്നത്.

      കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും കാണിച്ച് ഷിജിക്ക് മെസേജ് എത്തുകയായിരുന്നു. മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും തുടർന്ന് ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന ഒടിപി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരികയും ഷിജി ഒടിപി നല്‍കുകയും ചെയ്തു. 

      പിന്നീട് ഈ നമ്പറിലേക്ക് തുടരെ തുടരെ സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. സംഭവത്തിൽ മുക്കം പോലീസില്‍ പരാതി നൽകി. ഷിജിയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR News
10 Aug 2022 08:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents