മധ്യവയസ്കയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി
കേസിൽ കൈതക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്തു
പേരാമ്പ്ര: അൻപത്തേഴുകാരിയായ വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും പണം തട്ടിയയതായും പരാതി. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കേസിൽ കൈതയ്ക്കൽ സ്വദേശി പാറേൻ്റെ മീത്തൽ ബാലകൃഷ്ണൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. 376 (2) (n), 354 ബി,420, 506 വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയത്.
അൻപത്തേഴുകാരിയായ സ്ത്രീയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിധവയായ സ്ത്രീയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ പ്രതി ഇവ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. പല തവണയായി പരാതിക്കാരിയുടെ കൈക്കൽ നിന്നും രണ്ടു ലക്ഷത്തിലധികം രൂപയും ഒരുപവൻ സ്വർണ്ണവും പ്രതി കൈവശപ്പെടുത്തി.
കഴിഞ്ഞ ജൂലൈയിൽ നൽകിയ പരാതിയിലാണ് പേരാമ്പ്ര പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മുൻകൂർ ജാമ്യ വ്യവസ്ഥ പ്രകാരം വിട്ടയച്ചു.