headerlogo
recents

മഹിളാ അസോസിയേഷൻ എലത്തൂർ മേഖലാസമ്മേളനം

ജില്ലാ പ്രസിഡന്റ്‌ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.

 മഹിളാ അസോസിയേഷൻ എലത്തൂർ മേഖലാസമ്മേളനം
avatar image

NDR News

07 Aug 2022 06:21 PM

  എലത്തൂർ : അഖിലേന്ത്യാ ജനാധി പത്യ മഹിളാ അസോസിയേഷൻ എലത്തൂർ മേഖലാ സമ്മേളനം സ:എം സി ജോസഫൈൻ നഗർ (സേതു സീതറാം LP സ്കൂൾ )ജില്ലാ പ്രസിഡന്റ്‌ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.

  സ്വാഗതസംഘത്തിന് വേണ്ടി ചെയർമാൻ ജിതേഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ്‌ ഫെബിന പതാക ഉയർത്തി. മേഖല സെക്രട്ടറി ഷീബ പ്രവർത്തന റിപ്പോർട്ടും, ഏരിയ കമ്മിറ്റി അംഗം സജന സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.രക്തസാക്ഷി പ്രമേയം സുസ്മിതയും, അനുശോചന പ്രമേയം സോജയും അവതരിപ്പിച്ചു. ഫെബിന, ഷിജിന, റിന്ന എന്നിവരാണ് സമ്മേളനം നിയന്ത്രിച്ചത്.ജില്ലാ കമ്മിറ്റി അംഗ ങ്ങളായ എം സത്യഭാമ, പി പി ഷീജ. ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീജ പ്രമോദ്,കെ നിഷ, സരള, അംബിക, പ്രസീന, ദീപിക എന്നിവർ സമ്മേളന ത്തിൽ പങ്കെടുത്തു.

NDR News
07 Aug 2022 06:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents