headerlogo
recents

നരിക്കുനി പെട്രോൾ പമ്പിലെ മോഷണം; പ്രതി പിടിയിൽ

പമ്പിലെ മേശ കുത്തിപ്പൊളിച്ച് 24,000 രൂപയാണ്‌ കവർന്നത്‌

 നരിക്കുനി പെട്രോൾ പമ്പിലെ മോഷണം; പ്രതി പിടിയിൽ
avatar image

NDR News

28 Jul 2022 07:14 AM

നരിക്കുനി: നരിക്കുനിയിലെ മന്നത്ത് പെട്രോൾ പമ്പിൽ മൂന്നു ദിവസം മുമ്പുണ്ടായ മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർ ജിത്തിനെ(18)യാണ് കോഴിക്കോട് റൂറൽ എസ്‌പി ആർ കറപ്പസാമിയുടെയും താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘം കുന്നമംഗലം ചൂലാംവയലിൽനിന്ന്‌ പിടികൂടിയത്. പെട്രോൾ പമ്പിലെ മേശ കുത്തിപ്പൊളിച്ച് 24,000 രൂപയാണ്‌ കവർന്നത്‌.പമ്പിൽ രാത്രി നിർത്തിയിടുന്ന ബസ്സുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തിലാണ്‌ അമർജിത്ത്‌ കുടുങ്ങിയത്‌. 

          കോഴിക്കോട് പ്രൈവറ്റ് ബസ്സുകളിൽ ക്ലീനറായി ജോലിചെയ്യുന്ന അമർജിത്ത്‌ ഒരാഴ്ച മുമ്പാണ് നരിക്കുനി- കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിൽ പകരക്കാരനായി ജോലിക്കു കയറിയത്. ഈ ബസ് രാത്രിയിൽ ഇതേ പമ്പിലാണ് നിർത്തിയിടുന്നത്. 25ന് രാത്രി ബസ് നിർത്തി ഡ്രൈവർ പോയശേഷവും പെട്രോൾ പമ്പ്‌ പരിസരത്ത്‌ തുടർന്ന പ്രതി പമ്പ്‌ പൂട്ടി ജീവനക്കാർ പോയശേഷം പണം കവരുകയായിരുന്നു. കാക്കൂർ ഇൻസ്‌പെക്ടർ സനൽരാജ്, എസ്ഐമാരായ അബ്ദുൾസലാം, രമേശ്‌ബാബു, ജയരാജൻ, സിപിഒ മാരായ മുഹമ്മദ്‌ റിയാസ്, ബിജേഷ്, രാംജിത്, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ രാജീവ്ബാബു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

 

NDR News
28 Jul 2022 07:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents