അമ്മയുടെ കൺമുന്നിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടം

കണ്ണൂര്‍: റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കണ്ണൂരില്‍ ഇന്ന് രാവിലെ 7.45നാണ് സംഭവം. കിഷോര്‍ - ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്. അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ ശ്രമിക്കവെ പെൺകുട്ടിയെ ട്രെയിൻ ഇടിക്കുകയായിരുന്നു.
അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. വിദ്യാർഥിനി പാളം മുറിച്ച് കടന്നെങ്കിലും ബാഗ് പാളത്തിൽ കുരുങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസ് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദിത. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.