headerlogo
recents

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തി പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനാണ് അറസ്റ്റിലായത്

 സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തി പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ
avatar image

NDR News

14 Jul 2022 08:59 PM

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തി പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ. കേസിൽ പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

      സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ രാത്രിയിലെത്തിയാണ് ഇയാൾ പീഢിപ്പിച്ചത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണം കൈവശപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

      സമാന തരത്തിൽ മറ്റു കുട്ടികളെ പ്രതി പീഢിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാവൂർ സി. ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

NDR News
14 Jul 2022 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents