headerlogo
recents

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം

സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യ മന്ത്രി

 സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം
avatar image

NDR News

14 Jul 2022 12:34 PM

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒരാൾക്ക് മങ്കിപോക്‌സെന്ന് സംശയം. രോഗലക്ഷണങ്ങളുമായി ഒരാൾ നിരീക്ഷണത്തിലെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. ഇയാളുടെ സ്രവ സാമ്പിൾ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഫലം വന്നശേഷം പോസിറ്റീവ്‌ ആണെങ്കിൽ മറ്റ്‌ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

       പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ്‌ മങ്കി പോക്സിൻ്റെ ലക്ഷണങ്ങൾ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎഇയിൽ നിന്നെത്തിയ ആൾ ഏത്‌ ജില്ലക്കാരനെന്ന്‌ ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. 

NDR News
14 Jul 2022 12:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents