എംഡിഎംഎയുമായി മുക്കം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
പത്തുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്
മുക്കം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മുക്കം സ്വദേശി എക്സൈസ് പിടിയിൽ. മുക്കം സ്വദേശി കക്കാട് തൊട്ടുമ്മൽ അഹദ് നാസർ (23) ആണ് പിടിയിലായത്. 10 ലക്ഷം രൂപയോളം വിലവരുന്ന 70 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മൈസൂർ - കോഴിക്കോട് - കർണാടക ബസ്സിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.