headerlogo
recents

കക്കയം ഡാമിലെ ഷട്ടറുകൾ 30 സെൻ്റീമീറ്റർ ഉയർത്തി

പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും പുഴയിലിറങ്ങരുതെന്നും നിർദ്ദേശം

 കക്കയം ഡാമിലെ ഷട്ടറുകൾ 30 സെൻ്റീമീറ്റർ ഉയർത്തി
avatar image

NDR News

09 Jul 2022 07:49 PM

കക്കയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ടു ഷട്ടറുകളും ഘട്ടം ഘട്ടമായി 30 സെന്റീമീറ്റർ വരെ ഉയർത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതോടെ ഡാമിലെ ജലനിരപ്പ് 758 മീറ്ററായി ഉയർന്നിട്ടുണ്ട്. ഡാം പരിസരത്ത് ഇതുവരെയായി 28 മില്ലിമീറ്റർ ലഭിച്ചതായാണ് കണക്കുകൾ. 

      റെഡ് അലേർട്ട് തുടരുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഒരു കാരണവശാലും പുഴയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

NDR News
09 Jul 2022 07:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents