സെർവ്വർ തകരാർ; നെറ്റ് പരീക്ഷ തടസ്സപ്പെട്ടു
കോഴിക്കോട് എന്‍ഐടിയില്‍ ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷയാണ് തടസ്സപ്പെട്ടത്

കോഴിക്കോട്: സെർവ്വർ തകരാർ മൂലം കോഴിക്കോട് എന്‍ഐടിയില്‍ യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു. ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷയാണ് തടസ്സപ്പെട്ടത്. സംഭവത്തിൽ എന്‍ഐടിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് നടക്കേണ്ട യുജിസിയുടെ നെറ്റ് പരീക്ഷയാണ് എന്‍ഐടിയില്‍ തടസ്സപ്പെട്ടത്. 9 മുതല്‍ 12 മണി വരെയായിരുന്നു പരീക്ഷാ സമയം. 7.20ന് പരീക്ഷ ഹാളില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്ക് 12 മണി വരെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. 12 മണിക്ക് പലര്‍ക്കും ചോദ്യ പേപ്പര്‍ ലഭിച്ചില്ല. മാത്രമല്ല ലഭിച്ച ചോദ്യ പേപ്പര്‍ ഹാങ്ങായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സെര്‍വ്വറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സെര്‍വ്വറിലെ തകരാര്‍ മൂലം പരീക്ഷ നഷ്ടപ്പെട്ടവര്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.