രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന
കേസുകളിൽ ഭൂരിഭാഗവും കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന്

ഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം 16,159 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. 28 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേതിനെക്കാൾ 3,073 കേസുകളുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,15,212 ആയി. ഇന്നലെ 15,394 പേരാണ് രോഗമുക്തി നേടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ശതമാനമാണ്. രാജ്യത്ത് 525270 പേര്‍ ഇതേവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായാണ് കണക്കുകള്‍.
രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇന്നലെ എണ്ണം വർദ്ധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,098 പേര്‍ക്ക് വൈറസ് ബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തു.