headerlogo
recents

കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ ബൈക്ക് ബസ്സിനടിയിൽ പെട്ട് ഞെരിഞ്ഞമർന്നു

യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ ബൈക്ക് ബസ്സിനടിയിൽ പെട്ട് ഞെരിഞ്ഞമർന്നു
avatar image

NDR News

01 Jul 2022 08:42 PM

കൊയിലാണ്ടി: ബസ്സിനടിയിൽ ഞെരിഞ്ഞമർന്ന ബൈക്കിൽ നിന്നും യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തിൽ കൊയിലാണ്ടി ബീച്ച് റോഡ് സ്വദേശിയായ മാസിൻ്റകത്ത് നിസാം (25) തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

      അരിക്കുളം ഭാഗത്ത് നിന്ന് വന്ന ബസ്സ് സ്റ്റാൻ്റിലേക്ക് കയറ്റുന്നതിനിടെ പുതിയ ബസ്സ്സ്റ്റാൻ്റലെ റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്. കൊയിലാണ്ടി - ബാലുശ്ശേരി റൂട്ടിലോടുന്ന KL 57 G 0031 നമ്പറിലുള്ള 'യാത്ര' ബസ്സാണ് ബൈക്ക് ഇടിച്ച് തകർത്തത്. ബസ്സ് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ എത്തിയ ബസ്സ് KL 56 K 3439 നമ്പർ ബൈക്കിനിടിക്കുകയായിരുന്നു.

      അപകടത്തിൽ യുവാവിൻ്റെ കാലിന് പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ്സിൻ്റെ മുൻവശത്തെ ടയർ ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയ നിലയിലാണ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബസ്സിൻ്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് സ്ഥലത്തെത്ത് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

NDR News
01 Jul 2022 08:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents