headerlogo
recents

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിച്ചു

ചാടിപ്പോയ രോഗി മരിച്ച സാഹചര്യത്തിൽ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്

 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിച്ചു
avatar image

NDR News

14 Jun 2022 05:04 PM

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ. സി. രമേശൻ്റെ സസ്പെൻഷൻ പിൻവലിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിലാണ് സൂപ്രണ്ട് കെ. സി. രമേശനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എന്നാൽ സൂപ്രണ്ടിന്‍റെ സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

       സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറാണ് സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിച്ചത്. സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു.

NDR News
14 Jun 2022 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents