കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം അധ്യാപകൻ്റെ ബൈക്ക് മോഷണം പോയതായി പരാതി
കെ.എൽ 56 ഡി 7911 നമ്പർ കറുത്ത പൾസർ ബൈക്കാണ് കാണാതായത്

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന പൾസർ ബൈക്ക് മോഷണം പോയതായി പരാതി. കെ.പി.എം.എച്ച്.എസ്സിലെ അധ്യാപകനായ ഷിജു മാസ്റ്ററിന്റെ കെ.എൽ 56 ഡി 7911 നമ്പർ കറുത്ത നിറത്തിലുള്ള പൾസർ ബൈക്കാണ് കാണാതായത്.
ഒൻപതാം തീയ്യതി വൈകിട്ട് ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നു. പത്താം തീയ്യതി രാവിലെ വന്നപ്പോഴേക്കും ബൈക്ക് കാണാനില്ലായിരുന്നെന്ന് ഷിജു മാസ്റ്റർ നടുവണ്ണൂർ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9847891928 എന്ന നമ്പറിലോ ബന്ധപ്പെടുക.