എലത്തൂരിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാവങ്ങാട് മേല്‍പ്പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്

എലത്തൂര്‍: വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി(43)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാവങ്ങാട് മേല്‍പ്പാലത്തിനു സമീപമായിരുന്നു സംഭവം.
ബാങ്കില്‍ പോവാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് കരുതുന്നു. അമൃത ശ്രീ സ്വാശ്രയസംഘം കോഴിക്കോട് നോര്‍ത്ത് മേഖല കോ-ഓര്‍ഡിനേറ്ററായിരുന്നു.
കായക്കലകത്ത് സതീശന്റെയും ശോഭനയിടെയും മകളാണ്. ഭര്‍ത്താവ് മുത്തു. മക്കള്‍: നിരജ്ഞന (വിദ്യാര്‍ഥിനി), മേധാജ്ഞന (വിദ്യാര്‍ഥിനി, ചേളന്നൂര്‍, എസ്.എന്‍. കോളേജ്).