headerlogo
recents

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ എണ്ണായിരം കടന്നു

റിപ്പോർട്ട് ചെയ്തത് മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ

 രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ എണ്ണായിരം കടന്നു
avatar image

NDR News

11 Jun 2022 11:37 AM

ഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,329 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

       ഇതോടെ സജീവ കേസുകളുടെ എണ്ണം 40,370 ആയി. മഹാരാഷ്ട്രയില്‍ 3,081 പുതിയ കോവിഡ് കേസുകളും കേരളത്തില്‍ 2,471 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. കേസുകളില്‍ 15 ശതമാനം വര്‍ദ്ധനവാണ് ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 12.74 ശതമാനത്തിലെത്തി.

 

NDR News
11 Jun 2022 11:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents