headerlogo
recents

ടൂറിസ്റ്റ് വാഹനങ്ങളിലെ ആഘോഷങ്ങൾക്ക് വിലക്ക്

ഡ്രൈവറുടെ ക്യാബിനുകളിൽ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ഉത്തരവ്

 ടൂറിസ്റ്റ് വാഹനങ്ങളിലെ ആഘോഷങ്ങൾക്ക് വിലക്ക്
avatar image

NDR News

08 Jun 2022 10:44 AM

എറണാകുളം: വാഹനങ്ങളിലെ ആഘോഷങ്ങൾക്ക് പൂട്ടുവീഴും. ഹൈ പവർ ബൾബുകളും ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ച് ടൂറിസ്റ്റ് ബസുകൾ നൃത്തവേദിയാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

       ഇത്തരം അലങ്കാരങ്ങളും ആഘോഷങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നതായും കോടതി നിരീക്ഷിച്ചു. വാഹനത്തിനുള്ളിലെ ഡി ജെ ലൈറ്റുകൾ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ നശിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ സർട്ടിഫിക്കറ്റിന് അർഹരല്ല. വാഹനങ്ങളിലെ ശബ്ദ സംവിധാനം സ്ഥാപിക്കാൻ ഡി സി, എ സി കറന്റുകൾ മിക്സ് ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്ടാക്കുന്നു.

        ടൂറിസ്റ്റ് ബസുകളിലെ പുറപ്പെടുവിക്കുന്ന ഹോണുകൾ നിയമ വിരുദ്ധമാണ്. ഓടുന്ന വാഹനത്തിൽ ഡ്രൈവറുടെ ക്യാബിനുകളിൽ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ഉത്തരവുണ്ട്. സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ സർവീസ് നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യണമെന്നും കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നൽകണമെന്നുമാണ് ഉത്തരവ്.

NDR News
08 Jun 2022 10:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents