headerlogo
recents

കോഴിക്കോട് ജില്ലയിൽ അമിത വേഗതയിൽ ഓടിയ 65 ബസുകൾക്കെതിരെ നടപടി

ഡ്രൈവർമാർക്ക് നിർബന്ധിത പരിശീലനം നല്കും

 കോഴിക്കോട് ജില്ലയിൽ അമിത വേഗതയിൽ ഓടിയ 65 ബസുകൾക്കെതിരെ നടപടി
avatar image

NDR News

03 Jun 2022 07:52 AM

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിതവേഗം ഉൾപ്പെടെയു ള്ള ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ആർ.ടി.ഒ. എ ൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദി വസങ്ങളിലായി നടത്തിയ പരിശോ ധനയിൽ 65 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലയിൽ ഓടുന്ന ബസുകളുടെ അമിത വേഗത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നതോടെ ജില്ല കലക്ടർ ഡോ. എ തേജ് ലോഹിത് റെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി.

       എയർ ഹോൺ ഉപയോഗം, സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാതിരിക്കൽ, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്.കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്സ്റ്റാൻഡ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ മൂന്നു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 65 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 32,500 രൂപ പിഴയിനത്തിൽ വാഹന വകുപ്പ് ഈടാക്കി. ഈ വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാരോട് ജൂൺ എട്ടിന് ചേവായൂർ ആർ.ടി.ഒ. ഗ്രൗണ്ടിലെ ട്രെയിനിങ് സെന്ററിൽ നിർബന്ധിത പ്ര ത്യേക പരിശീലനത്തിന് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

        വാഹന പരിശോധന വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്ഹിൽ ഭാഗത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും കലക്ടർ ആർ.ടി.ഒക്ക് നിർദേശം നല്കിയിട്ടുണ്ട്.

NDR News
03 Jun 2022 07:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents