headerlogo
recents

തൃശ്ശൂർ പൂരം; വെടിക്കെട്ടിന് ആരംഭം

മഴ കാരണം മാറ്റിവെച്ച വെടിക്കെട്ടാണ് ഇന്ന് ഉച്ചയോടെ ആരംഭിച്ചത്

 തൃശ്ശൂർ പൂരം; വെടിക്കെട്ടിന് ആരംഭം
avatar image

NDR News

20 May 2022 02:50 PM

തൃശൂർ: പൂരത്തിന് മാറ്റു കൂട്ടുന്ന വെടിക്കെട്ടിന് തുടക്കമായി. മഴ കാരണം മാറ്റിവെച്ച വെടിക്കെട്ട് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ ആരംഭിച്ചത്. ഇതോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

        പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ന്യൂനമർദ്ദവും അതേത്തുടർന്നുണ്ടായ മോശം കാലാവസ്ഥയും കാരണമാണ് നീട്ടി വെച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു തവണ നടത്താൻ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

        വലിയ അളവിൽ വെടിക്കൊപ്പുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ അനുകൂല കാലാവസ്ഥയിൽ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്.

NDR News
20 May 2022 02:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents