കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടു
കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു

കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്ന സംഭവത്തിൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടറോടും ഉടൻ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു.
എന്നാൽ പാലത്തിന്റെ ബീം ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണ് ബീം ചരിയാൻ കാരണമായതെന്നാണ് നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചത്. ഇത് നിർമാണത്തകരാറോ അശ്രദ്ധയൊ അല്ലെന്നും മറിച്ച് നിർമാണത്തിനുപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണെന്നും ഊരാളുങ്കൽ വ്യക്തമാക്കി.