headerlogo
recents

പൂര നഗരിയിൽ വിരണ്ട ആനയെ തളച്ചു

മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്

 പൂര നഗരിയിൽ വിരണ്ട ആനയെ തളച്ചു
avatar image

NDR News

10 May 2022 08:40 AM

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി എത്തിയ ആന വിരണ്ടു. എഴുന്നള്ളിപ്പിനായി എത്തിയ മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥൻ്റെ മുന്നിലാണ് ആന ഇടഞ്ഞത്. അൽപനേരം പരിഭ്രാന്തി പരത്തിയെങ്കിലും ആനയെ തളയ്ക്കാൻ കഴിഞ്ഞു.

       ഇത്തവണ സ്ത്രീ സൗഹൃദ പൂരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവ് രാവിലെ ഏഴിന് തുടങ്ങുന്നതോടെ ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. 

      രാവിലെ പതിനൊന്നരയ്ക്ക് മഠത്തിൽ വരവ് പഞ്ചവാദ്യവും തുടർന്ന് പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം, അഞ്ചു മണിക്ക് കുടമാറ്റവും ആരംഭിക്കും. നാളെ പുലർച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട് നടക്കും.

NDR News
10 May 2022 08:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents