വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
വില്യാപ്പള്ളി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

വടകര: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി തൈവച്ച പറമ്പത്ത് ലിബീഷിനെ(37)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര നഗരസഭാ ഓഫീസിന് മുൻവശം ഇന്ന് വൈകീട്ടായിരുന്നു സംഭവം.
വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.