headerlogo
recents

യുവതലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കുകയെന്നത് സമൂഹത്തിന്റെ ദൗത്യം - മന്ത്രി ജെ. ചിഞ്ചു റാണി

കേരള പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി മന്ത്രി ഉദ്ഘാടനം ചെയ്തു

 യുവതലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കുകയെന്നത് സമൂഹത്തിന്റെ ദൗത്യം - മന്ത്രി ജെ. ചിഞ്ചു റാണി
avatar image

NDR News

24 Apr 2022 01:15 PM

കോഴിക്കോട്: ലഹരി ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കുകയെന്നത് സമൂഹത്തിന്റെ തന്നെ ദൗത്യമാണെന്ന് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള പോലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

      കുടുംബങ്ങളിൽ നിന്നും ദൗത്യം തുടങ്ങേണ്ടതുണ്ട്. രക്ഷിതാക്കൾക്ക് ഇതിൽ കാര്യക്ഷമമായ പങ്കു വഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുട്ടിപ്പോലീസിനെ പ്രശംസിച്ച മന്ത്രി സ്റ്റുഡന്റ്സ് പോലീസിനെ ഉപയോഗപ്പെടുത്തി സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപിക്കാനും നിർദ്ദേശിച്ചു. 

      സിറ്റി പോലീസ് കമ്മീഷണർ എ. അലി അക്ബർ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിവിരുദ്ധ സന്ദേശമടങ്ങിയ പ്ലക്കാർഡുകളുമായി നാൽപതോളം പോലീസുകാർ റാലിയിൽ അണിനിരന്നു. പോലീസ് കൺട്രോൾ റൂമിൽ നിന്നും ആരംഭിച്ച റാലി പതിയ സ്റ്റാന്റ്, മാവൂർ റോഡ്, നടക്കാവ് പോലീസ് സ്റ്റേഷൻ ഗാന്ധി റോഡ് വഴി കസബ പോലീസ് സ്റ്റേഷനിൽ അവസാനിച്ചു.

NDR News
24 Apr 2022 01:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents