headerlogo
recents

നാലര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്;മുപ്പത് വർഷത്തിനു ശേഷം പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.

 നാലര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്;മുപ്പത് വർഷത്തിനു ശേഷം പ്രതിക്ക് ജീവപര്യന്തം
avatar image

NDR News

23 Apr 2022 08:47 PM

കോഴിക്കോട്: മുപ്പത് വർഷം മുൻപുള്ള കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോഴിക്കോട്  സെഷൻസ് കോടതി. നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ മൂന്നാർ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്ക് 30 വർഷത്തിനു ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി ഗണേശൻ ഒളിവിലാണ്.

            1991 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം. മഞ്ജു എന്ന എറണാകുളം സ്വദേശിയിൽ നിന്നും വളർത്താനായി കുട്ടിയെ വാങ്ങിയതായിരുന്നു ഇരുവരും. 
തുടർന്ന് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളിൽ വച്ച് ഗണേഷനും ബീനയും ചേർന്ന് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

.           കോഴിക്കോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി ബീനയുമാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികൾ പിന്നിട് ഒളിവിൽ പോയി. രണ്ടു വർഷം മുൻപാണ് ബീന വീണ്ടും പൊലിസിന്റെ പിടിയിലാവുന്നത്. 

       കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നു വർഷം അധിക കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും വിധിപകർപ്പിൽ പറയുന്നു.

NDR News
23 Apr 2022 08:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents