headerlogo
recents

ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി മൂന്ന് വയസുകാരൻ

നിരത്തി വെച്ച വിശ്വവിഖ്യാതരുടെ ചിത്രങ്ങളിൽ നിന്നും അവരുടെ പേരുകൾ തിരിച്ചറിഞ്ഞു പറയുന്ന താണ് അലിമോൻ്റെ സവിശേഷമായ കഴിവ്.

 ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി മൂന്ന് വയസുകാരൻ
avatar image

NDR News

22 Apr 2022 10:49 AM

  പരപ്പനങ്ങാടി: അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പ്രായമായി ല്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരി ക്കുകയാണ് മൂന്ന് വയസുകാരനായ അലിയുൽ മുർത്തലാഹ്.

   നിരത്തി വെച്ച വിശ്വവിഖ്യാതരുടെ ചിത്രങ്ങളിൽ നിന്നും അവരുടെ പേരുകൾ തിരിച്ചറിഞ്ഞു പറയുന്നതാണ് അലിമോൻ്റെ സവിശേഷമായ കഴിവ്.ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പടങ്ങളിൽ നോക്കി തെറ്റാതെ പേരുപറയാനും ഇന്ത്യക്കു പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പേരും ഹൃദിസ്ഥമാണ് ഈ മൂന്നു വയസു കാരനായ മിടുക്കന്. പേപ്പർ കപ്പു കളുടെ ശ്രമകരമായ ബാലൻസിങ്ങും വിവിധ ആകൃതി യിലുള്ള രൂപങ്ങളുടെ പുന:ക്രമീ കരണവും മുർത്തലാഹിന് എളുപ്പമാണ്. മകന്റെ പ്രത്യേക കഴിവുകൾ മനസിലാക്കി വീഡിയോ ചിത്രീകരിച്ച് റിക്കോർഡിനായി അയച്ചു കൊടുത്തത് മുർത്തലാഹിന്റെ ഉമ്മയായിരുന്നു. ഏപ്രിൽ 16 നാണ് ഈ കുഞ്ഞു പ്രതിഭക്ക് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൻ്റെ അംഗീകാരം തേടിയെത്തുന്നത്. ചെട്ടിപ്പടി കീഴ്ചിറയിലെ പട്ടത്തൊടിയിൽ ഉവൈസ് -ഹാദിയ ദമ്പതികളുടെ ഏകമകനാണ് അലിയുൽ മുർത്തലാഹ്.

NDR News
22 Apr 2022 10:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents