headerlogo
recents

ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ കാറിന്റെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ അപകടം

കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്

 ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ കാറിന്റെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ അപകടം
avatar image

NDR News

17 Apr 2022 11:55 AM

തിരുവനന്തപുരം: ധനമന്ത്രി കെ. എൻ. ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ ഡിസ്‌കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാൽ വാഹനത്തിന്റെ വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി.

       തിരുവനന്തപുരം കുറവൻകോണത്താണ് അപകടം നടന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്തമുള്ള ടൂറിസം വകുപ്പിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയതോടെയാണ് കെ. എൻ. ബാലഗോപലിന് സംഭവിച്ച അപകടത്തെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.

      കാർ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലായിരുന്നതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്. ഒന്നരലക്ഷം കിലോമീറ്ററിലേറെ ഓടിയതാണ് ധനമന്ത്രിക്ക് അനുവദിച്ചിരുന്ന കാർ. ഈ കാലപ്പഴക്കമാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചു.

NDR News
17 Apr 2022 11:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents