കോവിഡ് കോളർ ട്യൂൺ നിർത്തലാക്കുമെന്ന് സൂചന
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി

ഡൽഹി: ഫോൺ കോളുകൾക്ക് മുൻപുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തിലാണ് നടപടി. ആലോചനകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എന്നുമുതല്‍ നിർത്തലാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ നടപടി ഉടനുണ്ടാകുമെന്നാണ് സൂചന.
രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു സന്ദേശമുണ്ടായിരുന്നത്. പിന്നീട് കോളര്‍ട്യൂണ്‍ പ്രാദേശിക ഭാഷകളിലേക്കും സ്ത്രീ ശബ്ദത്തിലേക്കും മാറുകയായിരുന്നു.
മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വാക്സിനെടുക്കാനുമുള്ള നിര്‍ദേശങ്ങളുമാണ് ഇതുവഴി നല്‍കിയിരുന്നത്. അടിയന്തര ഫോണ്‍വിളിക്കടക്കം തടസമാകുകയും പിന്നീട് അരോചകമായി മാറിയതായും പരാതിയുയര്‍ ന്നിരുന്നു.