headerlogo
recents

ബസ്സ് ചാർജ് വർദ്ധന; സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ നേരിൽ കണ്ടു

ചാർജ് വർദ്ധന ഉടൻ നടപ്പാക്കിയില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ്സുടമകൾ

 ബസ്സ് ചാർജ് വർദ്ധന; സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ നേരിൽ കണ്ടു
avatar image

NDR News

15 Mar 2022 10:54 AM

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ ഇന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ കണ്ടു. ഉടൻ ചാര്‍ജ്ജ് വർധന നടപ്പാക്കിയില്ലെങ്കിൽ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് ബസുടമകള്‍ മുന്നറിപ്പ് നല്‍കി.

      എന്നാല്‍ നിവേദനം നല്‍കാന്‍ എത്തിയ ബസുടമകള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, സ്വകാര്യ ബസുടമകളുടെ ആവശ്യം ന്യായമാണെന്നും വിഷയത്തിൽ തുടര്‍ച്ചര്‍ച്ചകളും നടക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

NDR News
15 Mar 2022 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents