headerlogo
recents

കോഴിക്കോട്ട് ഹോട്ടല്‍ മുറിയില്‍ ഒളി ക്യാമറ,ജീവനക്കാരന്‍ അറസ്റ്റില്‍

രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ വൈകിട്ട് ആറു മണിക്കാണ് സംഭവം

 കോഴിക്കോട്ട് ഹോട്ടല്‍ മുറിയില്‍ ഒളി ക്യാമറ,ജീവനക്കാരന്‍ അറസ്റ്റില്‍
avatar image

NDR News

04 Mar 2022 10:41 AM

കോഴിക്കോട്: രാമനാട്ടുകരയിൽ ശുചി മുറിയിൽ ഒളി കാമറ വെച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഉത്തര്‍ ദനാജ് പൂര്‍ കൈലാര സ്വദേശി തുഫൈൽ രാജ(20)യാണ് അറസ്റ്റിലായത്. ഹോട്ടലിലെ ശുചിമുറിയിലാണ് ഒളികാമറ വെച്ചത്. രാമനാട്ടുകര പാരഡൈസ് ഹോട്ടലിൽ ഇന്നലെ വൈകിട്ട് ആറു മണിക്കാണ് സംഭവം.

      ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ‍ചെയ്ത് വച്ച് ദൃശ്യങ്ങള്‍‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

NDR News
04 Mar 2022 10:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents