headerlogo
recents

വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല; കർണാടക ഹൈക്കോടതി

സമാധാനം നിലനിർത്തണമെന്നും കോടതി

 വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല; കർണാടക ഹൈക്കോടതി
avatar image

NDR News

08 Feb 2022 05:57 PM

ബം​ഗളൂരു: ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി. വികാരങ്ങൾ മാറ്റിനിരത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിർദ്ദേശിച്ചു.

       രണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് നാളെ 2.30ന് വീണ്ടും പരിഗണിക്കും. 

       അതേസമയം, ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു. 3 ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. 

NDR News
08 Feb 2022 05:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents