headerlogo
recents

മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയാൻ നിർദ്ദേശം

കിടപ്പു രോഗികൾക്ക് മസ്റ്ററിങ്ങിന് വാതിൽപ്പടി സേവനം ലഭ്യമാക്കും

 മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയാൻ നിർദ്ദേശം
avatar image

NDR News

06 Feb 2022 09:07 AM

തിരുവനന്തപുരം : മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയാൻ സർക്കാർ നിർദ്ദേശം നൽകി. ഇതു വരെ മസ്റ്ററിങ് പൂർത്തിയാക്കാത്ത സർവ്വീസ് പെൻഷനുകളാണ് നിർത്തലാക്കുക. പെൻഷൻ വിതരണത്തിൽ ഈ മാസം മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദ്ദേശം.

      ജനുവരി 22 വരെയായിരുന്നു മസ്റ്ററിങ്ങിനായി സമയം അനുവദിച്ചിരുന്നത്. 2019 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചു കിട്ടിയവർക്കാണ് മസ്റ്ററിങ് ഏർപ്പെടുത്തിയത്. 20 നകം മസ്റ്ററ്റിങ് പൂർത്തിയാക്കണമെന്നാണ് നിർദേശം.

      സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്കും നിയന്ത്രണമേർപ്പെടുത്തും. കിടപ്പു രോഗികൾക്ക് മസ്റ്ററിങ്ങിനായി വാതിൽപ്പടി സേവനം ലഭ്യമാക്കും.

NDR News
06 Feb 2022 09:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents