headerlogo
recents

ഗേള്‍സ് ഹോമിന്റെ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചു

 ഗേള്‍സ് ഹോമിന്റെ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
avatar image

NDR News

04 Feb 2022 11:43 AM

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗേള്‍സ് ഹോമിന്റെ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗേൾസ് ഹോമിലെ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

     സര്‍ക്കാര്‍ ഗേള്‍സ് ഹോമിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികൾ സ്വീകരിക്കും. കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താനുള്ള നിര്‍ദേശവും നൽകിയിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ തയ്യാറാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

     തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, ബോയ്‌സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

NDR News
04 Feb 2022 11:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents