ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടൻ- ധനമന്ത്രി നിര്‍മലാ സീതാരാമന്‍
ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുമെന്ന് വിദഗ്ദ്ധർ

ഡൽഹി: ഇ- പാസ്പോര്‍ട്ട് സംവിധാനം ഉടൻ- ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം പൗരന്മാർക്ക് ഇ പാസ്പോര്‍ട്ട് സംവിധാനം ലഭ്യമാക്കും. ചിപ്പുകള്‍ ഘടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചുമാണ് ഇ-പാസ്പോര്‍ട്ട് സംവിധാനം ഒരുക്കുന്നത്.
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ ഇ- പാസ്പോർട്ടിൽ റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിക്കും. പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷാ വിവരങ്ങളും ചേര്‍ക്കും.
ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ പാസ്‌പോര്‍ട്ട് കൊണ്ട് കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതേസമയം 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷം തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകും.