ബാലുശ്ശേരി സ്വദേശി ബൈപ്പാസില്‍ ലോറിയിടിച്ച് മരിച്ചു
റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്

ബാലുശ്ശേരി: കോഴിക്കോട് പന്തീരാങ്കാവ് ബൈപാസില്‍ ലോറിയിടിച്ച് കാല്‍ നട യാത്രക്കാരന്‍ മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം . റോഡ് മുറിച്ച് കടക്കുകയായിരുന്ന ബാലുശ്ശേരി സ്വദേശി കുട്ടപ്പന്‍ നായരാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറി കുട്ടപ്പന്‍ നായരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടപ്പന്‍ നായര്‍ മരിച്ചു.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വടകരയില്‍ ഊരാളുങ്കല്‍ ലോബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ ജീവനക്കാരനായിരുന്നു കുട്ടപ്പന്‍ നായര്‍. ജോലി കഴിഞ്ഞ് തിരികെ വരന്നു വഴിയാണ് അപകടം സംഭവിച്ചത്.