headerlogo
recents

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

അവശ്യ റൂട്ടുകളിൽ കെ. എസ്.ആർ.ടി.സി. സർവീസ് നടത്തും

 സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
avatar image

NDR News

30 Jan 2022 08:13 AM

കോഴിക്കോട്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണമാണ് ഇന്നും തുടരുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവുകളുണ്ടാവുക. പൊലീസിന്റെ കർശന പരിശോധനയുണ്ടാകും.

       പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റു പൊതുഗതാഗതത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

       കോവിഡ് അതിവ്യാപനം കണക്കിലെടുത്താണ് ജനുവരി 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിശ്ചയിച്ചിരുന്നത്. ഈ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകളടക്കം നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.

NDR News
30 Jan 2022 08:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents