കേരള തീരത്ത് ശക്തമായ കടലാക്രമണ സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം
കേരള തീരത്ത് വെള്ളിയാഴ്ച രാത്രി വരെ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കടലാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ വലിയ തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് വെള്ളിയാഴ്ച്ച രാത്രി വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടാനും നിർദേശമുണ്ട്.