കുറ്റ്യാടിയിലെ വിദ്യാര്‍ത്ഥിയുടെ ഹരജി തള്ളി; ഹിജാബ് ധരിച്ച് എസ്.പി.സി.യില്‍ പങ്കെടുക്കാനാവില്ല
ഇത്തരം ആവശ്യങ്ങള്‍ അനുവദിച്ചാല്‍ മറ്റു സേനകളിലും ഇതേ ആവശ്യങ്ങള്‍ ഉയരും
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കാഡറ്റിന് ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വസ്ത്രവും അനുവദിക്കണമെന്ന കുറ്റ്യാ്ടി ഗവ. ഹയര്‍ സെ്ക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വസ്ത്രവും സ്റ്റുഡന്റ് പോലീസിന്റെ ഭാഗമാക്കാനാകില്ല. ഭരണഘടനാപരമായി ഇത്തരം സേനകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അനുവാദമുണ്ട്.എല്ലാ കുട്ടികളും സ്റ്റുഡന്റ് പോലീസ് സേനയില്‍ ചേരണമെന്നത് നിര്‍ബന്ധമുള്ള കാര്യവുമല്ല. മതപരമായ വേഷങ്ങള്‍ സേനയുയുടെ ഭാഗമാക്കിയാല്‍ അത് സേനയുടെ മതേതരത്വത്തെയാണ് ബാധിക്കുകയെന്നും ഉത്തരവില്‍ പറഞ്ഞു. മാത്രമല്ല, ഇത്തരം ആവശ്യങ്ങള്‍ അനുവദിച്ചാല്‍ മറ്റു സേനകളിലും ഇതേ ആവശ്യങ്ങള്‍ ഉയരുമെന്നും ഈ സാഹചര്യത്തില്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് കുറ്റ്യാടി ജി.എച്ച്.എസിലെ ഒരു വിദ്യാര്‍ഥിനിയാണ് സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്കൂളില്‍ നിന്ന് സ്റ്റുഡന്റ് പോലീസ് സേനയില്‍ ചേര്‍ന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹിജാബും ഫുള്‍സ്ലീവ് വസ്ത്രവും ധരിച്ച് പരേഡിനെത്തയപ്പോള്‍ ചുമതലയുള്ള അധ്യാപകന്‍ ഈ വസ്ത്രധാരണം വിലക്കിയിരുന്നു.
തുടര്‍ന്നാണ് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിനിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് സ്റ്റുഡന്റ് പോലീസിന് മതപരമായ വസ്ത്രം ധരിക്കാമോ എന്ന് സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്. ഇത് സംബന്ധിച്ച് സര്‍ക്കാിര്‍ നിലപാട് നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.