headerlogo
recents

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ

ടി. പി. ആർ. 20.75 ശതമാനമായി ഉയർന്നു

 രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ
avatar image

NDR News

24 Jan 2022 11:12 AM

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്കുകൾ പ്രകാരം 3,06,064 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. 

      കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ ഉയർന്നു. ടിപി ആർ നിരക്ക് 17.78 ശതമാനത്തിൽ നിന്നും 20.75 ശതമാനമായി ഉയർന്നു. 439 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,89,848 ആയി.

       രാജ്യത്ത് രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മരണനിരക്കിലും വർധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് അതിരൂക്ഷമായ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തത്.

NDR News
24 Jan 2022 11:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents