headerlogo
recents

'എന്റെ രാജ്യം എന്റെ പ്രതീക്ഷ' ഉപന്യാസ രചനാ മത്സരം

ജില്ലാ ഭരണകൂടത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്

 'എന്റെ രാജ്യം എന്റെ പ്രതീക്ഷ' ഉപന്യാസ രചനാ മത്സരം
avatar image

NDR News

24 Jan 2022 07:11 AM

കോഴിക്കോട്: 72 മത് റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ഉപന്യാസ രചന മത്സരം നടത്തുന്നു. മത്സരത്തിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. 'എന്റെ രാജ്യം എന്റെ പ്രതീക്ഷ' എന്ന വിഷയം ആസ്പദമാക്കിയാണ് ഉപന്യാസം എഴുതേണ്ടത്.      

      ഉപന്യാസം 750 - 1000 വാക്കുകളിൽ കവിയാതെ മലയാളത്തിലായിരിക്കണം എഴുതേണ്ടത്. സൃഷ്ടികൾ സമർപ്പിക്കുന്നതിന് 'നമ്മുടെ കേരളം' മൊബൈൽ ആപ്ലിക്കേഷനിലെ ഫോറം ടാബിലെ കൊണ്ടസ്റ്റ് സെക്ഷനിൽ നൽകിയിട്ടുള്ള എൻട്രിയിൽ ടെക്സ്റ്റായി പേസ്റ്റ് ചെയ്യുകയോ, പിഡിഎഫ് ആയോ ജെപിജെ ഫയലുകളായി അപ്‌ലോഡ് ചെയ്യുകയോ ആണ് വേണ്ടത്. ജനുവരി 25 വൈകീട്ട് 10 മണി വരെ നിരൂപണങ്ങൾ സമർപ്പിക്കാവുന്നതാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

     കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളിൽ പങ്കാളികളാകുന്നതിനും 'നമ്മുടെ കേരളം' മൊബൈൽ ആപ്ലിക്കേഷൻ സന്ദർശിക്കുക. ഡൗൺലോഡ് ചെയ്യാനായി

Android:

https://play.google.com/store/apps/details?id=in.nic.mmadekoyikode

 

iOS:

https://apps.apple.com/in/app/nammude-keralam/id1595554541

 

ഫോൺ: 04952370200, +919847764000.

NDR News
24 Jan 2022 07:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents