headerlogo
recents

ബസ് ചാർജ് വർദ്ധനവ് ഉടൻ മിനിമം ചാർജ് 10 രൂപയാകും

വിദ്യാർത്ഥികൾക്ക് 5 രൂപയാക്കും; പുതിയ നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ

 ബസ് ചാർജ് വർദ്ധനവ് ഉടൻ മിനിമം ചാർജ് 10 രൂപയാകും
avatar image

NDR News

15 Jan 2022 03:10 PM

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കാൻ ആലോചന തകൃതിയായി. ​ നിരക്ക് വർദ്ധിപ്പിക്കാനുള്ള ഗതാ​ഗത വകുപ്പിന്റെ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അന്തിമ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും. ഇതോടൊപ്പം വി‌ദ്യാർത്ഥികളുട ഇളവുകളിലും വർധനവുണ്ടാകും

      നിരക്ക് വർധനയെ കുറിച്ച് ഏക ദേശ ധാരണയുളളത് ഇങ്ങിനെയാണ്.

2.5 കിലോമീറ്റർ ദൂരത്തിന് നിലവിൽ എട്ടു രൂപയാണ് ഇടാക്കുന്നത്. ഇത് പത്ത് രൂപയായി വർധിപ്പിക്കും. തുടർന്നുള്ള ദൂരത്തിൽ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനത്തിൽ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.     

     വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിൽ വിദ്യാർത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിർദേശം.  ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും.

NDR News
15 Jan 2022 03:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents