headerlogo
recents

എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല - മന്ത്രി വി ശിവൻകുട്ടി

വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണെന്നും മന്ത്രി

 എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല - മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

15 Jan 2022 09:52 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി - ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തും.

      10,11,12 ക്ലാസുകാർക്ക് പഠനം സ്കൂളുകളിൽ തന്നെ തുടരാനാണ് നിലവിലെ തീരുമാനം. ഈ സാഹചര്യത്തിൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖാ പരിഷ്കരിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങൾക്കായി തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. 10, 11, 12 ക്ലാസുകൾക്ക് വേണ്ട കോവിഡ് മുൻകരുതലുകളും ഇനി സ്കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും യോഗത്തിൽ ചർച്ച ചെയ്യും.

       വിദ്യാർത്ഥികൾക്ക് കോവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. കൈറ്റ് വിക്റ്റേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി നിലവിലുള്ള ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

NDR News
15 Jan 2022 09:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents