കോവിഡ് വ്യാപനം; കോഴിക്കോട് ബീച്ചിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു
പ്രഭാത സവാരിക്കായി നൂറ് കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുവാനൊരുങ്ങി കോർപറേഷൻ. കോവിഡ് ബാധിതരുടെ എണ്ണം സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവായി ജില്ലയിൽ ഇന്നലെ 1500 കടന്നു. നിയന്ത്രണങ്ങൾ കുറച്ചതോടെ ബീച്ചിൽ പകൽ സമയത്ത് നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.
പ്രഭാത സവാരിക്കായി നൂറ് കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. വൈകീട്ടും ദൂരദേശങ്ങളിൽ നിന്ന് വാഹനങ്ങളിലടക്കം ധാരാളം പേർ ബീച്ചിലേക്കെത്തുന്നു. ഇതിന് പുറമേ ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന പൊതുപരിപാടികളും തെരക്ക് വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പ്രഭാത സവാരിയും ബീച്ചിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. അടുത്ത ദിവസം മുതൽ തന്നെ തീരുമാനം നടപ്പിൽ വരും